തിരുവനന്തപുരം: ക്രിയാത്മകചര്‍ച്ചകള്‍ക്കായി രൂപീകരിച്ച കെപിസിസി രാഷ്ട്രീയകാര്യസമിതി ചെളിവാരിയെറിയാനുള്ള വേദിയായി മാറിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി രാഷ്ട്രീയകാര്യസമിതി വ്യക്തഹത്യചെയ്യാനുള്ള സമിതിയായി മാറിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനോട് പരാതിപ്പെട്ടു.
വ്യക്തിഹത്യമാത്രമാണ് ചിലരുടെ ഉദ്ദേശം. ചര്‍ച്ചകള്‍ ചോരരുതെന്ന് തീരുമാനിച്ചിട്ടും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി. പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളാണ് പുറത്ത് വന്നത്. ഉന്നതനേതാക്കള്‍ പങ്കെടുക്കുന്ന യോഗം ഗൗരവമായി കാണുന്നില്ലെന്നും മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.
അതേസമയം നേതാക്കള്‍ തമ്മിലുള്ള ഭിന്നതയെ തുടര്‍ന്ന് അടുത്തമാസം എട്ടിന് ചേരാനിരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗം മാറ്റിവച്ചു. കഴിഞ്ഞ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ മുല്ലപ്പള്ളി ഉള്‍പ്പെടെയുള്ള നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം മാറ്റിവച്ചതായി അംഗങ്ങളെ അറിയിച്ചത്.
തന്നെ ഒറ്റതിരിഞ്ഞാക്രമിക്കാന്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ രാാഷ്ട്രീയകാര്യസമിതിയോഗം ഉപയോഗിച്ചുവെന്നാണ് മുല്ലപ്പള്ളിയുടെ ആക്ഷേപം. അനാവശ്യ വിമര്‍ശനങ്ങള്‍ സമിതിയുെടെ പ്രസ്‌കതി ഇല്ലാതാക്കുന്നുവെന്നും ഹൈക്കമാന്‍ഡ് നിലപാട് അറിയിച്ചശേഷം ഇനി യോഗം വിളിച്ചാല്‍ മതിയെന്നുമാണ് മുല്ലപ്പള്ളിയുടെ നിലപാട്.