തിരുവനന്തപുരം : കെ.സി.വേണുഗോപാല്‍ മല്‍സരിക്കില്ലെന്ന് പറഞ്ഞത് അറിയില്ല, അദ്ദേഹമില്ലെങ്കില്‍ മിടുക്കര്‍ വേറെയുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.
കോണ്‍ഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്, വിശദമായ ചര്‍ച്ച വേണ്ടതുകൊണ്ടാണ് സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നത്. പ്രാദേശിക പാര്‍ട്ടികളെ പോലെ പെട്ടെന്ന് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനാകില്ലന്നും അദ്ദേഹം അറിയിച്ചു.
സംഘടനാ ചുമതലയുള്ളതു കൊണ്ട് ലോക്സഭയിലേയ്ക്ക് മത്സരിക്കാനില്ലെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞിരുന്നു. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.