Mullaperiyar: 1 more shutter closed, water level at 141.7 ft

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കുറഞ്ഞതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി അടച്ചു. കേരളത്തിലേക്ക് തുറന്നിരുന്ന രണ്ട് ഷട്ടറുകളില്‍ ഒരെണ്ണമാണ് അടച്ചത്.

ബുധനാഴ്ച 141.7 അടിയായിരുന്ന ജലനിരപ്പ് 141.65 അടിയായി കുറഞ്ഞു. അണക്കെട്ടില്‍ നിന്നും കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് ഇനിയും കൂട്ടിയിട്ടില്ല.

മുല്ലപ്പെരിയാറില്‍ അടിയന്തിര ഇടപെടല്‍വേണമെന്ന് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രത്തോട് ആവശ്യപ്പെടും. കേരളത്തില്‍ നിന്നുള്ള ഏഴംഗസംഘം പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും ചര്‍ച്ച നടത്തും. മുല്ലപ്പെരിയാറില്‍ പുതിയ അണ കൂടിയേ തീരൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രിസഭായോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.

തിങ്കളാഴ്ച രാത്രി തുറന്ന എട്ടു ഷട്ടറുകളും ബുധനാഴ്ച പുലര്‍ച്ചെയാണ് അടച്ചത്. പിന്നീട് രാവിലെ 10ന് മൂന്നു ഷട്ടറുകള്‍ അരയടി വീതം വീണ്ടും ഉയര്‍ത്തി. അതിന് ശേഷം ഒരു ഷട്ടര്‍ ഉച്ചയോടെ അടച്ചിരുന്നു. ഇന്ന് ഒരെണ്ണംകൂടി അടച്ചതോടെ ഇപ്പോള്‍ ഒരു ഷട്ടര്‍ മാത്രമാണ് തുറന്നിട്ടുള്ളത്. ഡാമിലേക്കുള്ള നീരൊഴുക്ക് ഇനിയും കുറഞ്ഞാല്‍ അതും തമിഴ്‌നാട് അടച്ചേക്കും.

Top