ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതി തമിഴ്‌നാടിന് മുന്നറിയിപ്പ് നല്‍കി. റൂള്‍ കര്‍വ് ഷെഡ്യൂള്‍ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതിക്ക് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറി നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രുമെന്റേഷന്‍ എന്നീ കാര്യങ്ങളില്‍ നാലാഴ്ചയ്ക്കകം മേല്‍നോട്ട സമിതി തീരുമാനമെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഉത്തരവ് നടപ്പിലാക്കിയതിന്റെ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കാനും മേല്‍നോട്ട സമിതിയോട് കോടതി നിര്‍ദ്ദേശിച്ചു. ഏപ്രില്‍ 22ന് കേസ് വീണ്ടും പരിഗണിക്കും