പ്രളയത്തിന് കാരണം മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ തുറന്നതെന്ന വാദം തള്ളി തമിഴ്‌നാട്

ചെന്നൈ: പ്രളയത്തിന് കാരണമായത് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 13 ഷട്ടറുകളും തുറന്നതു കൊണ്ടാണെന്ന കേരളത്തിന്റെ വാദം തള്ളി തമിഴ്‌നാട് രംഗത്ത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കുന്നതിന് വേണ്ടിയാണ് കേരളം ഇത്തരത്തിലൊരു ആരോപണം ഉന്നയിക്കുന്നതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത് പ്രളയത്തിന് കാരണമാക്കിയെന്ന കേരളത്തിന്റെ നിലപാട് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും തമിഴ്‌നാട് പെട്ടെന്ന് അധികജലം തുറന്നുവിട്ടത് പ്രളയത്തിനിടയാക്കിയെന്ന കേരളത്തിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രീം കോടതി പരിഗണിക്കും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയില്‍ എത്തിച്ച ശേഷം തമിഴ്‌നാട് സര്‍ക്കാര്‍ 13 ഷട്ടറുകളും ഒരുമിച്ച് തുറക്കുകയായിരുന്നു.

Top