തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് റദ്ദാക്കാനാകുമോ എന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി. അഡ്വക്കേറ്റ് ജനറലിനോടും സുപ്രിം കോടതിയില്‍ സര്‍ക്കാരിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകനോടുമാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി നിയമോപദേശം തേടിയതിന് ശേഷമായിരിക്കു സ്വീകരിക്കുക.
ഇതിനിടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഡാമിലെ റൂള്‍ കര്‍വിനെ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്തു. റൂള്‍ കര്‍വ് പുനഃപരിശോധിക്കണമെന്നും 142 അടിയായി ജലനിരപ്പ് ഉയര്‍ത്തണമെന്ന നിര്‍ദേശം പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം അണക്കെട്ടാണെന്നും കേരളം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ സൂചിപ്പിക്കുന്നു. കേസ് മറ്റന്നാള്‍ സുപ്രിംകോടതി വീണ്ടും പരിഗണിക്കും.