മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് ശക്തം; ജലനിരപ്പ് ഉയരുന്നു, ഇന്ന് തുറന്നേക്കും

ഇടുക്കി: ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് തുറന്നേക്കും. ഇപ്പോള്‍ ജലനിരപ്പ് 140.30 അടിയാണ്.

അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി ആദ്യ ജാഗ്രതാ നിര്‍ദേശം ഇന്നലെ നല്‍കിയിരുന്നു. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2250 ഘനയടിയായി ഉയര്‍ത്തിയിരുന്നു.

എങ്കിലും രാത്രിയോടെ നീരൊഴുക്ക് ശക്തമായതാണ് ജലനിരപ്പ് ഉയരാനിടയാക്കിയത്. മുല്ലപ്പെരിയാര്‍ തുറക്കുന്നത് കണക്കിലെടുത്ത് ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഇന്നലെ തുറന്നിരുന്നു. സെക്കന്‍ഡില്‍ നാല്‍പതിനായിരം ലീറ്റര്‍ വെള്ളമാണ് പുറത്തേക്ക് വിടുന്നത്. കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കുന്നതില്‍ ഇന്ന് തീരുമാനം ഉണ്ടാകും.

Top