നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ അടച്ചത്. അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 141.90 അടിയാണ്.

മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവും കുറച്ചിട്ടുണ്ട്. സെക്കന്റില്‍ 900 ഘനയടി ആയാണ് കുറച്ചത്.

ഇന്നലെ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായതോടെ കൃത്യമായ മുന്നറിയിപ്പ് നല്‍കാതെ തമിഴ്‌നാട് പുലര്‍ച്ചെ ഷട്ടറുകള്‍ തുറന്നിരുന്നു. പെരിയാറില്‍ നാലടിയിലേറെ ജലനിരപ്പുയര്‍ന്നു. വള്ളക്കടവ് ചപ്പാത്ത് കവിഞ്ഞൊഴുകി. മഞ്ചുമല ആറ്റോരം ഭാഗത്തെ ഒട്ടേറെ വീടുകളും വെള്ളത്തിലായിരുന്നു.

Top