Mullaperiyar Dam: Tamil Nadu closes two shutters

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിലെ തുറന്ന നാല് സ്പില്‍വേ ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു. ജലനിരപ്പ് 141.6 അടിയായി കുറഞ്ഞതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ അടച്ചത്.

നീരൊഴുക്ക് കൂടുകയും ജലനിരപ്പ് 142 അടിയിലെത്താന്‍ സാദ്ധ്യതയുണ്ടെന്നത് കണക്കിലെടുത്തായിരുന്നു 13 ഷട്ടറുകളുള്ളതില്‍ നാലെണ്ണം അരയടി വീതം രാത്രിയോടെ തുറന്നത്. ഇന്നലെ ഉച്ചയ്ക്ക് തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നേക്കുമെന്ന് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ജില്ലാ കളക്ടര്‍ തീരദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിരുന്നു.

നിലവില്‍ തമിഴ്‌നാട് കൊണ്ട് പോകുന്ന ജലത്തിന്റെ അളവ് 2100 ഘനയടിയാണ്. ഇന്നലെ വൈകിട്ടത്തെ കണക്ക് അനുസരിച്ച് ജലനിരപ്പ് 141.65 അടിയാണ്. ഡാമിലേക്ക് ഒഴുകിയെത്തുന്നത് 2262 ഘന അടി ജലമാണ്. വൃഷ്ടി പ്രദേശത്ത് ഇന്നലെ കനത്ത മഴ പെയ്തതിനാല്‍ നീരൊഴുക്ക് ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്നും ഇത് ഡാമിലെ ജലനിരപ്പ് അധികം വൈകാതെ 142 ലെത്താന്‍ ഇടയാക്കുമെന്നതും കണക്കിലെടുത്താണ് ഷട്ടറുകള്‍ തുറന്നത്.

Top