തൊടുപുഴ: ജലനിരപ്പ് വീണ്ടും ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഏഴു ഷട്ടറുകള്‍ തുറന്നു. 30 സെന്റീമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. 2944 ഘനയടി വെള്ളമാണ് പുറത്തുവിടുന്നത്.
അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ തുടരുകയാണ്. ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്കി.