ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.95 അടിയായി കുറഞ്ഞു. രാത്രിയില്‍ പെയ്ത മഴയില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായിരുന്നു. ഇന്നലെ വരെ 142 തുടര്‍ന്നിരുന്ന ജലനിരപ്പിലാണ് ഇപ്പോള്‍ നേരിയ കുറവ് രേഖപ്പെടുത്തിയത്.
ജലനിരപ്പ് പരമാവധി സംഭരണശേഷി പിന്നിട്ടതോടെ ഷട്ടറുകള്‍ കൂടുതല്‍ തുറന്ന് പെരിയാറിലേക്ക് വെള്ളം ഒഴുക്കുന്നുണ്ട്. നാല് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി 1682 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. 1867 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.