മന്ത്രിയുടെ മറുപടിയില്‍ പിഴവ്; മുല്ലപ്പെരിയാറില്‍ സംയുക്ത പരിശോധന നടന്നിട്ടില്ലെന്ന വാദം തെറ്റ്

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ സംയുക്ത പരിശോധന നടന്നിട്ടില്ലെന്ന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ മറുപടിയില്‍ പിഴവ്. ഉത്തരവ് ഇറക്കും മുമ്പ് പരിശോധന നടന്നതായാണ് പുറത്തുവരുന്ന വിവരം. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ പങ്കെടുത്തത്.

എന്നാല്‍ അത് വാരാന്ത്യ പരിശോധനയുടെ ഭാഗമായിരുന്നു എന്നാണ് മന്ത്രിയുടെ വിശദീകരണം. ഇതുസംബന്ധിച്ച ഫയലുകള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിഴവിന്റെ പശ്ചാത്തലത്തില്‍ സഭയില്‍ വനം മന്ത്രി മറുപടി തിരുത്തിയേക്കും.

Top