mullaperiyar ;sudheeran statement

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ എത്രയും വേഗം സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍.

ഫേസ്ബുക്ക് പോസ്റ്റിലാണ് വിഷയത്തില്‍ സുധീരന്‍ നിലപാട് ആവര്‍ത്തിച്ചത്.മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ നിലപാട് ആവര്‍ത്തിച്ചു പ്രഖ്യാപിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.

കേരളത്തിന്റെ നിലപാട് ശക്തമായി ഉന്നയിക്കാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രി സംസ്ഥാന താത്പര്യങ്ങള്‍ക്ക് നിരക്കാത്ത നിലപാട് ഇപ്പോഴും തുടരുകയാണ്.

അണക്കെട്ടിന് ബലക്കുറവില്ലെന്ന തമിഴ്‌നാടിന്റെ വാദം നമ്മളും, ബലക്ഷയമുണ്െടന്ന നമ്മുടെ വാദം തമിഴ്‌നാടും അംഗീകരിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ ഭാഷ്യം ഇത് വ്യക്തമാക്കുന്നു.

മുല്ലപ്പെരിയാര്‍ കാര്യത്തില്‍ സംസ്ഥാന നിയമസഭ ആവര്‍ത്തിച്ചു പാസാക്കിയ പ്രമേയങ്ങളിലും സര്‍വകക്ഷി യോഗങ്ങളിലും ഉണ്ടായ ഏകകണ്ഠമായ തീരുമാനങ്ങളില്‍ നിന്നുമുള്ള വ്യതിചലനമാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും വി.എം.സുധീരന്‍ കുറ്റപ്പെടുത്തി.

നീട്ടിക്കൊണ്ടു പോകാതെ എത്രയുംവേഗത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചുകൂട്ടാന്‍ മുഖ്യമന്ത്രി മടിക്കരുത്.

Top