തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരംമുറി ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയനും അറിഞ്ഞു കൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഉത്തരവ് മാറ്റിവയ്ക്കുക മാത്രമാണ് ചെയ്തത്. ഉത്തരവ് റദ്ദാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
കേരളത്തിന്റെ താല്‍പര്യങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തി. സുപ്രീം കോടതിയില്‍ കേരളം തോറ്റു കൊടുക്കുകയാണ്. ഗുരുതരമായ സ്ഥിതിയാണിത്. സംയുക്ത പരിശോധന നടന്നില്ലെന്ന പ്രസ്താവന സഭയെ തെറ്റിധരിപ്പിക്കാനെന്നും വി.ഡി.സതീശന്‍ ആരോപിച്ചു.
അതിനിടെ തമിഴ്‌നാടുമായി സംയുക്ത പരിശോധന നടത്തിയെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ സമ്മതിച്ചു. ജല വിഭവവകുപ്പ് നിര്‍ദേശിച്ചത് മരംമുറി അപേക്ഷ വേഗത്തില്‍ പരിഗണിക്കാനാണെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കി.