ഇടുക്കി: ശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയായി. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ നീരൊഴുക്ക് ശക്തമായി. സെക്കന്‍ഡില്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നത് 4,056 ഘനയടി വെള്ളമാണ്.
ജലനിരപ്പ് വീണ്ടും ഉയര്‍ന്നതിനാല്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
അതേസമയം, ഇടുക്കി ഡാം ഇന്ന് തുറക്കാന്‍ സാധ്യതയുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതോടെ ജലനിരപ്പ് 2398.74 അടിയായി. വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമാണ്. റെഡ് അലേര്‍ട്ട് പരിധിയായ 2399.03 അടിയില്‍ എത്തിയാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് നല്‍കിയ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.