ഇടുക്കി: ജലനിരപ്പ് കുതിച്ചുയരുന്നതിനൊപ്പം മുല്ലപ്പെരിയാറിലെ പ്രധാന അണക്കെട്ടിലും ബേബി ഡാമിലും ചോര്‍ച്ച ശക്തമായി
മുല്ലപ്പെരിയാറിലെ ബേബി ഡാമിലും പ്രധാന അണക്കെട്ടിലെ 10 11, 17 18 ബ്ലോക്കുകള്‍ക്കിടയിലുമാണ് ശക്തമായ ചോര്‍ച്ച കണ്ടെത്തിയത്. പ്രധാന അണക്കെട്ടിലെ രണ്ടു ബ്ലോക്കുകള്‍ക്കിടയിലും 130 അടിയ്ക്ക് മുകളില്‍ നിന്നാണ് വെള്ളം ഭിത്തിയിലൂടെ ഒലിച്ചിറങ്ങുന്നത്. ഇതോടൊപ്പം ബേബി ഡാമിന്റെ മധ്യഭാഗത്തുനിന്നും പുറത്തേക്ക് വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്.
അണക്കെട്ടില്‍ ചോര്‍ച്ച പ്രകടമായ സാഹചര്യത്തില്‍ അപകടം ഒഴിവാക്കാന്‍ സ്പില്‍വെ ഷട്ടറുകള്‍ ഉയര്‍ത്തി ജലനിരപ്പ് കുറയ്ക്കണമെന്ന് തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടു. എന്നാല്‍ മഴയുടെ തീവ്രത കുറഞ്ഞ സാഹചര്യത്തില്‍ തമിഴ്‌നാട് ഇതിന് തയ്യാറാകാന്‍ ഇടയില്ല.