മുല്ലപ്പെരിയാര്‍ ജലനിരപ്പ് വര്‍ധിപ്പിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ അനുമതി ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടാണ് തമിഴ്‌നാട് സുപ്രീകോടതിയെ സമീപിച്ചിരിക്കുന്നത്.

139 അടിയായി കുറയ്ക്കണമെന്ന ഉത്തരവ് സുപ്രീംകോടതി പിന്‍വലിക്കണമെന്നും ജലനിരപ്പ് കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കരുതെന്നുമാണ് തമിഴ്‌നാടിന്‍രെ ആവശ്യം.

Top