കോഴിക്കോട് : എല്‍ഡിഎഫിനെതിരെ കടുത്ത വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. ഇടതുമുന്നണി യുഡിഎഫിന്റെ വികസനനേട്ടങ്ങളുടെ പിതൃത്വം ഏറ്റെടുക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
ഇടതുമുന്നണിക്ക് അവകാശപ്പെടാന്‍ വികസനനേട്ടങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തില്‍നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മാത്രമല്ല വി.എസ്. അച്യുതാനന്ദനെയും സര്‍ക്കാര്‍ ഒഴിവാക്കിയതില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. വരുന്ന തിരഞ്ഞെടുപ്പില്‍ ജയസാധ്യത മാത്രമായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മാനദണ്ഡമാവുകയെന്നും കൂട്ടായ്മയോടെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും കെപിസിസി പ്രസിഡന്റ് വിശദമാക്കി.