കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ്; മുഖ്യമന്ത്രി രാജി വെക്കണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് റെയ്ഡ് നടന്നത്. എന്നാല്‍ ധനമന്ത്രി മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Top