വട്ടിയൂര്‍ക്കാവില്‍ അട്ടിമറി സംശയമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ അട്ടിമറി സംശയമുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം മണ്ഡലത്തിലുണ്ടായിരുന്നു. ഉപതെരഞ്ഞെടുപ്പിന് സമാനമായ രീതിയില്‍ പ്രചരണത്തില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. ഇതിനായി കെപിസിസി മൂന്നംഗ സമിതിയെ നിയോഗിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുതിര്‍ന്ന കെപിസിസി അംഗം ജോണ്‍സണ്‍ എബ്രഹാം അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുന്നത്. മണ്ഡലത്തിലെ സ്ഥാനാര്‍ഥി വീണ എസ്. നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയതോടെയാണ് വിഷയം കെപിസിസി പരിശോധിക്കാന്‍ തീരുമാനിച്ചത്. പോസ്റ്റര്‍ ആക്രിക്കടയില്‍ വിറ്റ മണ്ഡലം ട്രഷററെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. സംഭവത്തില്‍ കെപിസിസി അന്വേഷണം നടത്തണമെന്ന് സ്ഥാനാര്‍ഥി വീണയും ആവശ്യപ്പെട്ടിരുന്നു.

 

Top