മനുഷ്യശൃംഖല ഒരു പ്രഹസനം, അത് നാടിനെ ബന്ദിയാക്കുന്ന സമരം: മുല്ലപ്പള്ളി

കോഴിക്കോട്: പൗരത്വ പ്രശ്‌നത്തെ രാഷ്ട്രീയ വല്‍ക്കരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന മനുഷ്യശൃംഖലയെ വിമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മനുഷ്യശൃംഖലയെന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി വലിയ പ്രഹസനമാണ്. അത് നാടിനെ ബന്ദിയാക്കുന്ന സമരമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ഇന്റലിജന്‍സിനെ ഉപയോഗിച്ച് ഹിന്ദുക്കളുടെ വികാരം മനസിലാക്കിയ ശേഷമാണ് മനുഷ്യശൃംഖല തീര്‍ക്കാര്‍ മുഖ്യമന്ത്രിയും ഇടത് മുന്നണിയും തയ്യാറെടുക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top