എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയ സംഭവം; സിപിഎം-ബിജെപി ധാരണയ്ക്ക് തെളിവെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയത് സിപിഎം ബിജെപി ധാരണയ്ക്ക് തെളിവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഘപരിവാറും സിപിഎമ്മും പലയിടത്തും സൗഹൃദമത്സരം നടത്തുകയാണ്. ബിജെപി വ്യാപകമായി വോട്ട് വിലയ്ക്ക് വാങ്ങുന്നുവെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

ദേവികുളത്തെയും തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രികയാണ് ഇന്ന് തള്ളിയത്.
ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി അഡ്വ നിവേദിത, തലശ്ശേരിയില്‍ എന്‍ ഹരിദാസ്, ദേവികുളത്ത് ആര്‍ എം ധനലക്ഷ്മി എന്നിവരുടെ പത്രികയാണ് തള്ളിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഒപ്പ് രേഖപ്പെടുത്താത്ത സത്യവാങ്മൂലം സമര്‍പ്പിച്ചതാണ് നിവേദിതയുടെ പത്രിക തള്ളാന്‍ കാരണം. ദേശീയ പ്രസിണ്ടന്റ് ജെ പി നദ്ദയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോം എ ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് തലശ്ശേരിയില്‍ എന്‍ ഹരിദാസിന്റെ പത്രിക തള്ളിയത്.

 

Top