അലനും താഹയും ഭരണകൂട ഭീകരതയുടെ ഇരകളെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: പന്തീരാങ്കാവ് കേസില്‍ യുഎപിഎ ചുമത്തിയ അലനും താഹയും ഭരണകൂട ഭീകരതയുടെ ഇരകളാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പിണറായി വിജയന്‍ കപട കമ്മ്യൂണിസ്റ്റാണെന്നും മുല്ലപ്പള്ളി പറഞ്ഞു. താഹയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കെപിസിസി കൈമാറി. ഭവന രഹിതര്‍ക്കായി കെപിസിസി സമാഹരിച്ച തുകയില്‍ നിന്നാണ് താഹയുടെ കുടുംബത്തിന് സഹായം നല്‍കിയത്.

കെപിസിസി 1000 വീടുകള്‍ക്കായി സമാഹരിച്ച തുക കൊണ്ട് എത്ര പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കിയെന്നതിന്റെ കണക്കുകള്‍ രണ്ടാഴ്ചയ്ക്കകം പുറത്ത് വിടുമെന്നും മുല്ലപ്പള്ളി അറിയിച്ചു. അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം പിരിച്ച പണം എവിടെയെന്നും മുല്ലപ്പള്ളി ചോദിച്ചു. സംവരണ വിഷയത്തില്‍ സിപിഎമ്മിന് ദുഷ്ടലാക്കാണ്. ശബരിമലയിലെ അതേ അനുഭവും സംവരണ വിഷയത്തിലും സിപിഎമ്മിനുണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top