ബിനീഷിന്റെ വീട്ടിലെ അന്വേഷണം സ്വാഭാവികമെന്ന് മുല്ലപ്പള്ളി

പത്തനംതിട്ട: ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലും ബിനാമി സ്ഥാപനങ്ങളെന്ന് സംശയിക്കുന്നിടത്തും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധന സ്വാഭാവിക നടപടിയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനകള്‍ നടക്കുന്നത്. അത് ആ വഴിക്ക് നടക്കട്ടെ എന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

അന്വേഷണ ഏജന്‍സികളെ ക്ഷണിച്ച് വരുത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

Top