മഞ്ചേശ്വരത്ത് എല്‍ഡിഎഫ് പിന്തുണ തേടി മുല്ലപ്പള്ളി

കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നൂറ് സീറ്റിന് മുകളില്‍ ലഭിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 200 കോടി രൂപയാണ് പിണറായി വിജയന്‍ പിആര്‍ വര്‍ക്കിനായി ചിലഴവിച്ചതെന്നും പിണറായിക്ക് ക്യാപ്റ്റനെന്ന് പേരിട്ടതും പിആര്‍ ടീമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

മഞ്ചേശ്വരത്ത് യുഡിഎഫിന് എസ്ഡിപിഐ പിന്തുണ വേണ്ട. ധര്‍മ്മടത്ത് മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇന്നലെ നടന്ന കലാപരിപാടികള്‍ വന്‍ധൂര്‍ത്താണ്. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചാണ് നടീനടന്‍മാരെ കൊണ്ടുവന്നത്.

ബിജെപിയെ തോല്‍പിക്കാന്‍ എല്‍ഡിഎഫുമായി സഹകരിക്കാന്‍ തയ്യാറാണെന്നും മഞ്ചേശ്വരത്ത് എല്‍ഡിഎഫ് യുഡിഎഫിനെ പിന്തുണയ്ക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top