കണ്ണൂര്‍: കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. നടന്നത് ആസൂത്രിത കൊലപാതകം ആണെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു.
പഴയ കാലത്തെ പോലെ ബോംബുകള്‍ നിര്‍മ്മിച്ച് തുടങ്ങിയിട്ടുണ്ട്. കോഴിക്കോട്ടെക്കും കാസര്‍കോട്ടേക്കും എല്ലാം ആയുധങ്ങള്‍ എത്തിക്കുകയാണ്. അക്രമം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
കുറ്റവാളികളെ കണ്ടെത്താന്‍ എന്തിനാണ് ഇത്ര കാലതാമസം. മുഖ്യമന്ത്രി കണ്ണൂരില്‍ ഉള്ളപ്പോഴാണ് കൊലപാതകം നടന്നത്. ഇതിന് പിണറായി വിജയന് മറുപടി പറഞ്ഞേ തീരൂ എന്നും മുല്ലപ്പള്ളി പറഞ്ഞു.