കാസര്‍കോട്: രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരമാര്‍ശം നടത്തിയ ജോയിസ് ജോര്‍ജിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ പരാമര്‍ശം ആണ് ജോയിസ് ജോര്‍ജിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാകണം. ജോയിസ് ജോര്‍ജിനെതിരെ ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ജോയിസ് ജോര്‍ജിനെതിരെ എന്ത് നടപടിയാണ് മുഖ്യമന്ത്രിയും മുന്നണിയും സ്വീകരിക്കാന്‍ പോകുന്നതെന്നും മുല്ലപ്പള്ളി ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പുറത്തിറങ്ങാതിരുന്ന ആളാണ് പിണറായി വിജയന്‍. പൊതുയോഗങ്ങള്‍ക്ക് കൃത്രിമമായി ആളെ കൂട്ടുന്നു. മൂന്ന് മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരെ ആണ് ആളെ കൂട്ടാന്‍ വേണ്ടി ഓരോ പൊതുയോഗത്തിലും കൊണ്ടുവരുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.