Mullapperiyar dam P.J Joseph

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടി സ്വീകരിക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ജലവിഭവ മന്ത്രി പി.ജെ.ജോസഫ്.

ഡാമിന് സമീപത്തെ മേഖലകളിലെ 206 കുടുംബങ്ങളെ ഇന്നു തന്നെ മാറ്റിപ്പാര്‍പ്പിക്കും. സ്പില്‍ വേ എപ്പോള്‍ വേണമെങ്കിലും തുറക്കാമെന്നും ജനങ്ങളുടെ ജീവന് യാതൊരു ഭീഷണിയും ഉണ്ടാവാതെ നോക്കുമെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം,മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ജലവിഭവ സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് തേടിയത്. നാളെത്തന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഉമാഭാരതിയെ ആശങ്ക അറിയിച്ചിരുന്നു

Top