മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയിലെത്തിക്കുമെന്ന് തമിഴ്‌നാട്

കുമളി: കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 133 അടിയായി ഉയര്‍ന്നു.

അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയായ 142 അടിയിലെത്തിക്കുമെന്നാണ് തമിഴ്‌നാടിന്റെ തീരുമാനം. ഉപസമിതി യോഗത്തിലാണു ഇക്കാര്യം തമിഴ്‌നാട് പ്രതിനിധികള്‍ അറിയിച്ചത്.

142 അടിയിലെത്തിയാല്‍ സ്പില്‍വേയിലെ ഷട്ടറുകള്‍ തുറക്കുമെന്നും താഴ് വരയിലെ ജനങ്ങളുടെ സുരക്ഷിതത്വം നോക്കേണ്ട ഉത്തരവാദിത്തം കേരളത്തിനാണെന്നുമാണ് തമിഴ്‌നാടിന്റെ നിലപാട്.

മാത്രമല്ല, പരമാവധി വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടു പോയി ജലനിരപ്പ് താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി.

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഉപസമിതി ഇന്ന് രാവിലെയാണ് അണക്കെട്ട് സന്ദര്‍ശിച്ചത്.

Top