Mullapperiyar; Not allowed to raise water level,says Mathew T Thomas

തിരുവനന്തപുരം: മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസ്. സര്‍ക്കാരിന്റെ നയത്തില്‍ മാറ്റമില്ല. നദീതട സംയോജന പദ്ധിതി കേരളത്തിലെ കുട്ടനാട് അടക്കമുള്ള പ്രദേശങ്ങള്‍ക്ക് ദോഷകരമാണെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മാത്യു ടി തോമസ് പ്രതികരണവുമായി രംഗത്തെത്തിയത്.

ഡാം ബലപ്പെടുത്താനാവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ടെന്നും അതിലൂടെ അണക്കെട്ട് ബലപ്പെട്ടിട്ടുണ്ടെന്നും ജയലളിത അറിയിച്ചു. പുതിയ ഡാം പണിയാന്‍ കേരളത്തെ അനുവദിക്കരുതെന്നും ജയലളിത ആവശ്യമുന്നയിച്ചിട്ടുണ്ട്.മോദിയുമായി ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ജയലളിത ഇക്കാര്യം ആവശ്യപ്പെട്ടത്.

ബേബി ഡാമിലെ 23 മരങ്ങള്‍ മുറിക്കാനുള്ള പാരിസ്ഥിതികാനുമതിയും തമിഴ്‌നാട് തേടിയിട്ടുണ്ട്. പമ്പ,അച്ചന്‍കോവില്‍ നദികള്‍ വായ്പാറുമായി സംയോജിപ്പിക്കണമെന്നും ജയലളിത പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Top