മുല്ലശേരി ക്ഷേത്രം കവര്‍ച്ച, കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

prison

തൃശൂര്‍: മുല്ലശേരിയിലെ ക്ഷേത്രത്തില്‍ നിന്നു തിരുവാഭരണങ്ങളും ചന്ദ്രക്കലകളുമടക്കം 25 പവന്റെ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍.

ഇടുക്കി ഉപ്പുതറ സ്വദേശി കൊച്ചുപറമ്പില്‍ വീട്ടില്‍ പൊന്നച്ചന്‍ (പട്ടി ചാക്കോ-55) ആണു ഷാഡോ പോലീസിന്റെ പിടിയിലായത്.
ബലാല്‍സംഗം അടക്കം അറുപതോളം കേസുകളില്‍ 30 വര്‍ഷത്തോളം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ഇയാള്‍.

Top