മള്‍ടി ഡിവൈസ് സപ്പോര്‍ട്ട്; പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സാപ്പ്

കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ക്യുആര്‍ കോഡ്, ആനിമേറ്റഡ് സ്റ്റിക്കര്‍ പോലുള്ള ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയായിരുന്നു വാട്‌സാപ്പ്. ഇപ്പോള്‍ മള്‍ടി ഡിവൈസ് സപ്പോര്‍ട്ട് ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് കമ്പനി. വാട്‌സാപ്പിലെ മള്‍ടി ഡിവൈസ് സപ്പോര്‍ട്ട് എന്ന ഫീച്ചറിനെ കുറിച്ച് കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.

വാബീറ്റാ ഇന്‍ഫോ എന്ന വെബ്‌സൈറ്റാണ് ഈ ഫീച്ചര്‍ സംബന്ധിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഒന്നിലധികം ഉപകരണങ്ങളില്‍ വാട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്ന സൗകര്യമാണിത്. നിലവില്‍ വാട്‌സാപ്പ് വെബ്ബിലും ഡെസ്‌ക് ടോപ്പ് ആപ്പിലും ഒരു സ്മാര്‍ട്‌ഫോണിലും വാട്‌സാപ്പ് അക്കൗണ്ട് ലോഗിന്‍ ചെയ്യാനാവും.

പുതിയ സംവിധാനം അനുസരിച്ച് നാല് ഉപകരണങ്ങളില്‍ ഒരേസമയം വാട്‌സാപ്പ് ലോഗിന്‍ ചെയ്യാനാവും. വാട്‌സാപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റില്‍ ലിങ്ക്ഡ് ഡിവൈസസ് ഫീച്ചര്‍ ഉളപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി വാട്‌സാപ്പ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ഉപകരണങ്ങളും കൈകാര്യം ചെയ്യാം.

Top