കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുണ്ടായ മൂന്ന് സ്‌ഫോടനങ്ങളിലായി നാല് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെ ചാവേര്‍ ആക്രമണവും വെടിവയ്പും നടന്നതെന്നാണ്
റിപ്പോര്‍ട്ട്.
ശരീരത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ ചാവേര്‍ അക്കൗണ്ട്‌സ് ഓഫീസിന് മുന്നിലെ ഗേറ്റില്‍ വച്ച് പൊട്ടിത്തെറിക്കുകയും ഇതിനിടെ തോക്കുധാരികളായ മറ്റ് അക്രമികള്‍ ഓഫീസ് കെട്ടിടത്തിലേക്ക് ഇരച്ചു കയറുകയുമായിരുന്നു. പിന്നാലെ ഓഫീസില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.