മുംബൈയിലെ അഗ്നിബാധ കെട്ടിട നിര്‍മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

arrest

മുംബൈ: മുംബൈയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായി നാലു പേര്‍ മരിച്ച സംഭവത്തില്‍ കെട്ടിട നിര്‍മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ റസാഖ് ഇസ്മായില്‍ എന്നയാളാണ് പിടിയിലായത്.

ബഹുനില കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ സുരക്ഷാ വീഴ്ച വരുത്തിയ ഇയാള്‍ക്കെതിരേ മഹാരാഷ്ട്ര ഫയര്‍ പ്രിവെന്‍ഷന്‍ ആന്‍ഡ് ലൈഫ് സേഫ്റ്റി ആക്ട് 2006 പ്രകാരമാണ് കേസെടുത്തത്.

ബുധനാഴ്ച രാവിലെ മുംബൈയിലെ പരേലിലുള്ള ക്രിസ്റ്റല്‍ ടവറിലെ 12-ാം നിലയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ നാല് പേരാണ് മരിച്ചത്, 16 പേര്‍ക്ക് പരിക്കേറ്റു.

ക്രെയിനുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. തീ നിയന്ത്രണവിധേയമാക്കിയെന്നും ലെവല്‍-2 തീപിടിത്തമാണ് ഉണ്ടായതെന്നും അഗ്‌നിശമനസേന അധികൃതര്‍ പറഞ്ഞു.

Top