രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുത്: ബോംബെ ഐഐടിയുടെ സര്‍ക്കുലര്‍

മുംബൈ: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പങ്കെടുക്കരുതെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി ബോംബെ ഐഐടി അധികൃതര്‍. ഇമെയില്‍ മുഖേന ഡീന്‍ ആണ് ക്യാംപസിലെ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.

രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നിവയുള്‍പ്പെടെ 15 നിര്‍ദേശങ്ങള്‍ അടങ്ങിയതാണ് സര്‍ക്കുലര്‍.

ഹോസ്റ്റലിലെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുന്ന പ്രസംഗങ്ങളും, സംഗീതങ്ങളും, നാടകങ്ങളുമെല്ലാം നിരോധിച്ചതായും, പോസ്റ്ററുകളുടെയും ലഘുലേഖകളുടെയും വിതരണം നിരോധിച്ചതായും സര്‍ക്കുലറില്‍ പറയുന്നു.

പൗരത്വനിയമഭേദഗതിയ്‌ക്കെതിരെ ഐഐടി ബോംബെയിലെ വിദ്യാര്‍ത്ഥികള്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ എത്തി പ്രതിഷേധിച്ചിരുന്നു.

Top