മുംബൈ: മുംബൈ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കും. ഫെബ്രുവരി 1 മുതല്‍ നിശ്ചിത സമയങ്ങളിലായിരിക്കും സര്‍വ്വീസെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസ് അറിയിച്ചു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി പുഃനരാരംഭിച്ചിരുന്നുവെങ്കിലും പൊതുജനങ്ങള്‍ക്ക് യാത്രാനുമതി ഉണ്ടായിരുന്നില്ല.
ആദ്യ സര്‍വീസ് മുതല്‍ രാവിലെ ഏഴ് വരെയും, ഉച്ച മുതല്‍ വൈകുന്നേരം നാല് വരെയും, രാത്രി ഒന്‍പത് മുതല്‍ അവസാന സര്‍വീസ് വരെയും ആണ് പൊതു ജനങ്ങള്‍ക്ക് സര്‍വ്വീസുകള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുക. ബാക്കിയുള്ള സമയങ്ങളില്‍ കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി അവശ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായിരിക്കും പ്രവേശനാനുമതി ഉണ്ടായിരിക്കുക.
ലോക്കല്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുമ്പോള്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.