മുംബൈ: ബാന്ദ്ര റെയിൽവേ സ്റ്റേഷനു സമീപം തീപിടിത്തം.
ബാന്ദ്രയിലെ ബേഹ്റംപാടയിലെ ചേരിയിലാണ് തീപിടിത്തമുണ്ടായത്.
അഗ്നിശമനസേന സ്ഥലത്തെത്തി തീയണ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്.ചേരിയിൽ നിന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു.
വ്യാഴാഴ്ച 3.20 നായിരുന്നു സംഭവം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്ന് ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ബീഹാൻ മുംബൈ മുന്‍സിപ്പൽ കോർപ്പറേഷൻ (ബി.എം.സി.) ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു.
സി.എസ്.എം.ടിയിൽ നിന്ന് ബാന്ദ്ര, അന്ധേരി, വാഷി, എന്നിവിടങ്ങളിലേക്കുള്ള ട്രെയിൻ സർവീസുകൾ നിർത്തിവെച്ചിരുന്നു. 4.40തോടെ സർവീസുകൾ വീണ്ടും പുനരാരംഭിച്ചു.