മുംബൈ: മുംബൈയില്‍ മഴക്കെടുതിയെ തുടര്‍ന്ന് രണ്ടു പേര് മരിച്ചു. ബിഎംസി ജീവനക്കാരായ വിജയേന്ദ്ര സര്‍ദാര്‍ ബാഗ്ദി(36), ജഗദീഷ് പാര്‍മര്‍(54) എന്നിവരാണ് മരണപ്പെട്ടത്.
കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ ജനജീവിതം ദുസ്സഹമാണ്. മുംബൈയിലെ നിരവധി ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. മിതി നദി കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ കുര്‍ള-സയണ്‍ ഡിവിഷനില്‍ ട്രെയിന്‍ ഗതാഗതത്തിന് തടസ്സം നേരിടുന്നുവെന്ന് സെന്‍ട്രല്‍ റയില്‍വേ അറിയിച്ചിട്ടുണ്ട്.
ചിലയിടങ്ങളില്‍ റോഡ് ഗതാഗതം തടസപ്പെട്ടു. മുംബൈയില്‍ രണ്ടു ദിവസത്തേക്ക് കൂടി കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.