മുംബൈയില്‍ കനത്ത മഴ ; തീവണ്ടികള്‍ വൈകിയോടുമെന്ന് റെയില്‍വേ അധികൃതര്‍

train

മുംബൈ: കനത്ത മഴയില്‍ മുംബൈയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റെയില്‍പാതയില്‍ വെള്ളം കയറിയതിനാല്‍ തീവണ്ടികള്‍ വൈകി ഓടാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. പല്‍ഘാര്‍ മേഖലയിലെ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ മുംബൈ-വല്‍സദ്-സൂറത് വഴിയുള്ള ഏതാനും തീവണ്ടികള്‍ റദ്ദാക്കി. ഇതിന് പകരമായി മുംബൈ-അഹമ്മദാബാദ് ശതാബ്ദി എക്‌സ്പ്രസ് ക്രമീകരിച്ചു.

360 മില്ലി മീറ്റര്‍ മഴയാണ് ഞായറാഴ്ച രാത്രിയില്‍ മാത്രം പെയ്തത്. മഴയെ തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ വെള്ളിയാഴ്ച എട്ട് പേര്‍ മരിച്ചപ്പോള്‍ പുണെയില്‍ ശനിയാഴ്ച പുലര്‍ച്ചെ മതില്‍ തകര്‍ന്ന് വീണ് 17 പേരാണ് മരിച്ചത്.

Top