അബുദാബി: ഐപിഎല്ലിനായി മുംബൈ ഇന്ത്യന്‍സ് ഉപദേഷ്ടാവ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ യുഎഇയിലെത്തി. പതിനാലാം സീസണിന്റെ രണ്ടാംഘട്ടത്തിനായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ യുഎഇയില്‍ വിമാനമിറങ്ങിയ വിവരം മുംബൈ ഇന്ത്യന്‍സ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു.
മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ, പേസര്‍ ജസ്പ്രീത് ബുമ്ര, ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് എന്നിവര്‍ കുടുംബത്തോടൊപ്പം ഇന്നലെ യുഎഇയിലെത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞാണ് മൂവരും യുഎഇയില്‍ എത്തിയത്. മുംബൈ സ്‌ക്വാഡിനൊപ്പം ചേരും മുമ്പ് ആറ് ദിവസത്തെ ക്വാറന്റീനിലാണ് താരങ്ങള്‍.