മുംബൈ: മുംബൈയില്‍ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിന്റെ ലാന്‍ഡിംഗിനിടെ ടയര്‍ പൊട്ടിത്തെറിച്ചു. ഡല്‍ഹിയില്‍ നിന്നെത്തിയ വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. എന്നാല്‍ വന്‍ അപകടം ഒഴിവായെന്നും യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കിയെന്നും ജെറ്റ് എയര്‍വെയ്‌സ് അറിയിച്ചു.
ലാന്‍ഡിങ് ഗിയറിലെ പ്രശ്‌നങ്ങളാണ് തകരാറിന് കാരണമെന്ന് ജെറ്റ് എയര്‍വേയ്‌സ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഒന്നാം റണ്‍വേ താല്‍ക്കാലികമായി അടച്ചു. വിമാനത്തില്‍ 127 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മുംബയില്‍ ഇറങ്ങിയ വിമാനത്തിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ ശ്രമം നടക്കുകയാണെന്നും കമ്പനി പറഞ്ഞു.