മുംബൈയിലെ മാധ്യമ പ്രവർത്തകന് നേരെ ആക്രമണം; ധൈര്യമില്ലാതെ പ്രവർത്തി എന്ന് പ്രസ് ക്ലബ്

മുംബൈ: മുംബൈയിലെ ടെലിവിഷൻ മാധ്യമപ്രവർത്തകന് നേരെ ആക്രമണം. ആക്രമിച്ചവർക്ക് ധൈര്യമില്ലാത്തവർ എന്ന് ആക്ഷേപിച്ചു പ്രസ് ക്ലബ്.

ഇന്ന് പുലർച്ചെയാണ് സൗത്ത് മുംബൈയിലെ വസതിക്ക് അടുത്ത് വെച്ച് ഹെർമൻ ഗോമസ് എന്ന മാധ്യമ പ്രവർത്തകന് നേരെ ആക്രമണം ഉണ്ടാവുന്നത്. ഒരു സുഹൃത്തിനൊപ്പം രാത്രി ഏറെ വൈകി വീട്ടിലേക്ക് വരുന്ന വഴിയാണ് ആക്രമണം ഉണ്ടാവുന്നത്. ഗോമസ് ഒരു പ്രൈവറ്റ് ചാനലിലെ മാധ്യമ പ്രവർത്തകനാണ്.

സംഭവം നടക്കുന്നത് ഇങ്ങനെ; ഞായറാഴ്ച പുലർച്ചെ 1:30 ഓടെ ക്യാബിൽ കയറിയ. തന്റെ വീടിനു അരികിലെ ഗാംദേവി പ്രദേശത്ത് എത്തിയപ്പോഴ് ഗോമസ്, അവിടെ അഞ്ച്-ആറ്‌ പേര് കൂടി നിക്കുന്നത് കണ്ടിരുന്നു. ഇവർ ഗോമസിനു അരികിൽ എത്തി ഗോമസിനെ ആക്രമിക്കുകയായിരുന്നു. ഇതിനു ശേഷമാണ് ഗോമസ് ഗാമദേവി പോലീസ് സ്റ്റേഷനിൽ എത്തി കേസ് നൽകുന്നത്. ഡെപ്യുട്ടി കമ്മീഷണർ ആയ ദ്യാനെഷ്വർ ചവൻ പറഞ്ഞു.

ആക്രമണത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ ആക്രമണം, ധൈര്യം ഇല്ലാത്ത പ്രവർത്തി ആയി പോയി എന്ന് മുംബൈ പ്രസ് ക്ലബ് രേഖപ്പെടുത്തി.

Top