മുംബൈ: നിരോധിച്ച നോട്ട് മാറ്റി വാങ്ങാന്‍ സാധ്യത തേടി ആര്‍ബിഐയുടെ ഹെല്‍പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെട്ട വൃദ്ധന് നഷ്ടമായത് 48000 രൂപ. മുംബൈ സ്വദേശി വിജയകുമാര്‍ മാര്‍വയാണ് തട്ടിപ്പിനിരയായത്.
കഴിഞ്ഞ മാസം വീട് വൃത്തിയാക്കുമ്പോഴാണ് നിരോധിച്ച നോട്ടുകള്‍ കണ്ടത്. ഏഴായിരം രൂപ വരുന്ന നോട്ട് മാറ്റിയെടുക്കാന്‍ സാധിക്കുമോയെന്നറിയാന്‍ ഇന്റര്‍നെറ്റില്‍ ആര്‍ബിഐയുടെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തിരഞ്ഞു.
ഓണ്‍ലൈനില്‍ കണ്ട നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ മാര്‍വ്വയോട് ബാങ്ക് അക്കൗണ്ട് നമ്പറും മറ്റ് വിവരങ്ങളും ചോദിച്ചു. ക്രഡിറ്റ് കാര്‍ഡ് നമ്പറും വണ്‍ടൈം പാസ് വേര്‍ഡ് അടക്കമുള്ള വിവരങ്ങളും മാര്‍വ്വ കൈമാറുകയും ചെയ്തു.
എന്നാല്‍ ഏതാനും നിമിഷങ്ങള്‍ക്കകം മാര്‍വ്വയുടെ അക്കൗണ്ടില്‍നിന്ന് 48000 രൂപ നഷ്ടമായി.പിന്നീടാണ് തട്ടിപ്പിനിരയായെന്ന് മാര്‍വ്വ മനസിലാക്കിയത്. തുടര്‍ന്ന് സൈബര്‍ പോലീസില്‍ പരാതി നല്‍കി.