വളര്‍ത്തുനായ സ്‌നേഹത്തില്‍ 34,465 യൂണിറ്റ് വൈദ്യുതി മോഷ്ടിച്ച് യുവാവ്

മുംബൈ: വളര്‍ത്ത് നായക്ക് നാട്ടിലെ ചൂട് സഹിക്കാന്‍ പറ്റില്ലെന്ന് മനസ്സിലാക്കിയ യുവാവ് മോഷ്ടിച്ചത് 34,465 യൂണിറ്റ് വൈദ്യുതി. തന്റെ വളര്‍ത്ത് നായകള്‍ക്ക് എസി മുറി ഒരുക്കാനാണ് യുവാവ് വൈദ്യുതി മോഷ്ടിച്ചത്. നവി മുംബൈ സ്വദേശിയയായ ആമീര്‍ എന്ന യുവാവാണ് തന്റെ പ്രിയപ്പെട്ട നായകള്‍ക്ക് വിശ്രമിക്കാന്‍ എസി മുറി ഒരുക്കിയത്.

വീട്ടിലെ മൂന്ന് നായ്ക്കളുടെ സുഖവാസത്തിനായി 34,465 യൂണിറ്റ് വൈദ്യുതിയാണ് അമീര്‍ മോഷ്ടിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിലൂടെ 7 ലക്ഷം രൂപ പിഴയാണ് അമീറിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമീറിനെതിരെ കേസ് നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും പിഴ ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും അധികൃതര്‍ വ്യക്തമാക്കി.

താന്‍ വൈദ്യുതി മോഷ്ടിച്ചെന്ന് അമീറും സമ്മതിച്ചിട്ടുണ്ട്. ‘മൂന്ന് നായ്ക്കളാണ് ഉള്ളത്. ഇതില്‍ ഗോള്‍ഡന്‍ റിട്രീവര്‍ എന്ന നായ്ക്കുട്ടിക്ക് നാട്ടിലെ ചൂട് താങ്ങാന്‍ കഴിയില്ല. അതുകൊണ്ട് എസി മുറി തയ്യാറാക്കേണ്ടി വന്നു. ഇതേത്തുടര്‍ന്നാണ് വൈദ്യുതി മോഷ്ടിച്ചത്,’അമീര്‍ പറഞ്ഞു. അമീര്‍ എങ്ങനെയാണ് വൈദ്യുതി മോഷ്ടിച്ചതെന്ന് വ്യക്തമായിട്ടില്ല. താമസസ്ഥലത്തിനോട് ചേര്‍ന്നുള്ള ക്യാബിനില്‍ നിന്നും അമീര്‍ രഹസ്യമായി നേരിട്ട് കണക്ഷന്‍ ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

വളര്‍ത്തുനായക്ക് എ സി മുറി വേണം; വൈദ്യുതി മേഷ്ടിച്ച് യുവാവ്

Top