മുംബൈ മോഡലിനെ കൊലപ്പെടുത്തി പെട്ടിയിലാക്കി; ഒരാൾ അറസ്റ്റിൽ

മുംബൈ: മുംബൈ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന മോഡലിന്റെ മൃതശരീരം സ്യൂട്ട് കേസിൽ കണ്ടെത്തി. നഗരത്തിലെ മലാദ് എന്ന സ്ഥലത്ത് നിന്നാണ് കൊല്ലപ്പെട്ടത നിലയിൽ ഒരു പെട്ടിയിൽ ഇവരുടെ മൃത ശരീരം കണ്ടെത്തിയത്.

മാൻസി ദിക്ഷിത് എന്ന മോഡലാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൊല്ലപ്പെടുന്നതിന് മുമ്പ് ഇവരെ സന്ദർശിച്ച ഒരു വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 20-22 വയസ്സ് പ്രായം മാത്രമേ ഇവർക്ക് ഉള്ളു. ഇവർ കഴിഞ്ഞ ദിവസം മുസമ്മിൽ സയ്ദ് എന്ന ആളെ, കാണാനായി അയാളുടെ ബന്ധുവിന്റെ വീട്ടിൽ ചെന്നിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇരുവരും തമ്മിൽ ഉണ്ടായ തർക്കം കൊലയിൽ അവസാനിച്ചതാകാനാണ് സാധ്യത എന്ന് പോലീസ് പറഞ്ഞു. കോല നടത്തിയ ശേഷം മുസമ്മിൽ യുവതിയെ സ്യൂട്ട് കേസിൽ ആക്കിയതാകാം എന്നും പോലീസ് കൂട്ടി ചേർത്തു.

ഒരു ടാക്സി ഡ്രൈവർ ആണ് സ്യൂട്ട് കേസിന്റെ കാര്യം പോലീസിനെ അറിയിച്ചത്. അസ്വാഭാവികമായ രീതിയിൽ സ്യൂട്ട് കേസ് കിടക്കുന്നത് കണ്ടു സംശയം തോന്നിയിട്ടാണ് ഇയാൾ പോലീസിനെ വിവരം അറിയിച്ചത്. മലാദിലെ ഒരു കൊമേർഷ്യൽ ഹബ്ബായ മൈൻഡ് സ്പേസിന് അടുത്തായിയാണ് സ്യൂട്ട് കേസ് കണ്ടെത്തിയത്. സംഭവം നടന്ന് ഒരു മണിക്കൂറിന് ഉള്ളിൽ തന്നെ 19 -കാരനായ മുസമ്മിൽ സയ്ദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹൈദരാബാദ് സ്വദേശിയായ ഇയാൾ ബന്ധുക്കൾക്ക് ഒപ്പമാണ് മുംബൈയിൽ വന്നത്. മൃദദേഹം പോസ്റ്റ്മോർട്ടത്തിനായി കൊടുത്തയച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ പോസ്റ്റ്മോർട്ടം റിപ്പോർട് ലഭിച്ച ശേഷം മാത്രമേ എന്തെങ്കിലും പറയാൻ കഴിയൂ എന്ന് മുംബൈ പോലീസ് രേഖപ്പെടുത്തി.

Top