മുംബൈ: 190.33 പോയന്റ് നഷ്ടത്തില്‍ ഓഹരി വിപണി ക്ലോസ് ചെയ്തു. നാളെ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റ് പ്രതീക്ഷകളും ഡിസംബര്‍ പാദത്തിലെ കമ്പനി ഫലങ്ങളും ഓഹരി വിപണിക്ക് അനുകൂലമായില്ല.
40,723.49ലും നിഫ്റ്റി 74.15 പോയന്റ് താഴ്ന്ന് 12,000 നിലവാരത്തിലും റിയാല്‍റ്റി സൂചിക നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
എസ്ബിഐ, ഇന്റസിന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഒഎന്‍ജിസി, പവര്‍ഗ്രിഡ്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ലോഹവിഭാഗം ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്.