ഗതാഗത നിയമലംഘനം നടത്തി മുങ്ങി നടക്കുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി മുംബൈ പൊലീസ്. നിയമലംഘനം നടത്തി പിഴ അയ്ക്കാതെ നടക്കുന്നര്‍ക്ക് കോടതിയുടെ സഹായത്തോടെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനാണ് മുംബൈ പൊലീസിന്റെ നീക്കം.
ഇത്തരത്തില്‍ പിഴയിനത്തില്‍ ലഭിക്കാനുള്ള തുക 80 കോടി കടന്നതിനെ തുടര്‍ന്നാണ് ട്രാഫിക് പൊലീസ് ഈ നീക്കം പുറപ്പെടുവിച്ചത്.
ഡിസംബര്‍ ഒന്നിന് ശേഷവും പിഴ അടച്ചില്ലെങ്കില്‍ അറസ്റ്റ് വാറണ്ട് ഉള്‍പ്പെടെയുള്ള കടുത്ത നടപടിയിലേക്ക് കടക്കുന്നതായിരിക്കും. എസ്എംഎസുകളിലൂടെയും കത്തുകളിലൂടെയുമാണ് പൊലീസ് ഇവരെ വിവരം അറിയിക്കുക.