മുംബൈ: മുന്നറിയിപ്പുകളും, ജാഗ്രതാ നിര്‍ദേശങ്ങളും മാത്രമാണ് മുംബൈ പൊലീസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവയ്ക്കാറുള്ളത്.
എന്നാല്‍ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് പുറത്തുവിട്ട ചിത്രം അല്‍പ്പം കൗതുകമുണര്‍ത്തുന്നതായിരുന്നു.
പരാതിക്കാരന്റെ പിറന്നാള്‍ ആഘോഷിക്കുന്ന മുംബൈ പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രമായിരുന്നു അത് .
അനീഷ് എന്ന യുവാവാണ് പരാതി ബോധിപ്പിക്കാനായി മുംബൈയിലെ സാകിനക പൊലീസ് സ്‌റ്റേഷനിലെത്തിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനിടെയാണ് പരാതിക്കാരന്റെ ജന്മദിനമാണ് ഒക്ടോബര്‍ 14 എന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ മുന്‍കൈയെടുത്ത് പിറന്നാള്‍ കേക്ക് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
കേക്ക് മുറിച്ച് വായില്‍ വെച്ച് നല്‍കിയതിനു ശേഷം മാത്രമാണ് അനീഷിനെ തിരിച്ചയച്ചത്.