കനത്ത മഴയില്‍ മുങ്ങി മുംബൈ; ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: ദിവസങ്ങളായി പെയ്യുന്ന മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തില്‍ മുംബൈ മേഖലയിലേക്കുള്ള ട്രെയിന്‍ ഗതാഗത്തില്‍ റെയില്‍വേ നിയന്ത്രണം ഏര്‍പ്പെടുത്തി.

മൂന്നു ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. ചില ട്രെയിനുകള്‍ വഴി തിരിച്ചുവിടുമെന്നും റയില്‍വേ അറിയിച്ചു. തിങ്കളാഴ്ച പുറപ്പെടേണ്ട നാഗര്‍കോവില്‍-മുംബൈ സിഎസ്ടി എക്‌സ്പ്രസ് (ട്രെയിന്‍ നന്പര്‍ 16340) പൂര്‍ണമായി റദ്ദാക്കി. തിരുവനന്തപുരം സെന്‍ട്രല്‍-ലോകമന്യതിലക് എക്‌സ്പ്രസ്(16346), കന്യാകുമാരി-മുംബൈ സിഎസ്എംടി എക്‌സ്പ്രസ് (16382) എന്നിവയും സര്‍വീസ് റദ്ദാക്കി. തിങ്കളാഴ്ച പുറപ്പെടുന്ന തിരുനെല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ് (1957) 07.45ന് തിരുനെല്‍വേലിയില്‍നിന്ന് പുറപ്പെടും. തൃശൂര്‍, പാലക്കാട്, സേലം, ജോലാര്‍പേട്ട, മെല്‍പാക്കം, റെനിഗുണ്ട ജഐന്‍ വഴി ആയിരിക്കും സര്‍വീസ് നടത്തുക. 9.15-ന് കൊച്ചുവേളിയില്‍നിന്നു പുറപ്പെടുന്ന കൊച്ചുവേളി-ചണ്ഡീഗഡ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12217) തൃശൂര്‍, പാലക്കാട്, സേലം, ജോലാര്‍പേട്ട, മെല്‍പാക്കം, റെനിഗുണ്ട ജഐന്‍ വഴി തിരിച്ചുവിടുമെന്നും റെയില്‍വെ അറിയിച്ചു.

Top