മുംബൈ ബലാത്സംഗം; ഒരു മാസത്തിനകം കുറ്റപത്രമെന്ന് ഉദ്ധവ് താക്കറെ

മുംബൈ: മുംബൈയില്‍ ക്രൂര ബലാത്സംഗത്തിനിരയായി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ വിചാരണ വേഗത്തിലാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കുറ്റപത്രം ഒരു മാസത്തിനുള്ളില്‍ നല്‍കുമെന്ന് പൊലീസും വ്യക്തമാക്കി.

കേസ് അതിവേഗം പൂര്‍ത്തിയാക്കി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിക്ക് നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് ബിജെപിയും കേന്ദ്ര മന്ത്രി രാംദാസ് അത്താവലെയും ആവശ്യപ്പെട്ടു.

 

Top